SKJMCC

സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ

* മുഅല്ലിം ക്ഷേമനിധി സംബന്ധിച്ച് മുഅല്ലിംകള്‍, റെയ്ഞ്ച് ജില്ലാ കമ്മിറ്റികള്‍ എന്നിവരെ അറിയിക്കുന്നത്.

* കഴിഞ്ഞ വര്‍ഷത്തില്‍ മുഅല്ലിം സര്‍വീസ് ആനുകൂല്യം ഓണ്‍ലൈനായി (പേപ്പര്‍ ലെസ്) അപേക്ഷിക്കാന്‍ നമ്മള്‍ സൗകര്യം ഏര്‍പെടുത്തിയിരുന്നു. അതിനു തുടര്‍ച്ചയായി മുഅല്ലിം ക്ഷേമനിധിയിലെ രണ്ടു വിഭാഗങ്ങള്‍ മുഅല്ലിമിനു ഇപ്പോള്‍ ഓണ്‍ലൈനില്‍ (പേപ്പര്‍ ലെസ്) അപേക്ഷ സമര്‍പ്പിക്കാം.

* ക്ഷേമനിധിയിലേക്ക് ഓണ്‍ലൈനില്‍ റെയ്ഞ്ച് ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ മുഖാന്തിരം വിവരങ്ങള്‍ എന്റര്‍ ചെയ്ത് ഫോറം പ്രിന്റ് എടുത്ത് ആവശ്യമായ ഒപ്പുകള്‍ ശേഖരിച്ച് ഓഫീസില്‍ എത്തിക്കുന്ന സംവിധാനമാണ് നിലവിലുള്ള രീതി.

* ഈ രൂപത്തില്‍ അപേക്ഷിക്കാന്‍ സാധിക്കുന്നതിനോടൊപ്പം പേപ്പര്‍ ലെസ് സംവിധാനം കൂടി ആരംഭിച്ചിരിക്കുന്നു. (ഏതെങ്കിലും ഒരുവിധത്തിലേ അപേക്ഷിക്കാനാവൂ)

* മുഅല്ലിം നികാഹ്, പ്രസവ സഹായം എന്നിവക്കാണ് പ്രഥമ ഘട്ടത്തില്‍ ഈ സംവിധാനമുള്ളത്. ഇതുപ്രകാരം അപേക്ഷ പ്രിന്റ് എടുത്ത് ഓഫീസില്‍ എത്തിക്കേണ്ടതില്ല.

* www.skjmcc.net എന്ന സൈറ്റില്‍ muallim login ലൂടെ MSR നമ്പരും ഫോണ്‍ നമ്പരും നല്‍കുമ്പോള്‍ ലഭ്യമാകുന്ന ഒ.ടി.പി (മൊബൈലില്‍ ലഭ്യമാകുന്ന 6 അക്ക നമ്പര്‍ സന്ദേശം) ഉപയോഗിച്ച് പാസ്‌വേര്‍ഡ് നിര്‍മിക്കാം. പിന്നീടുള്ള ഉപയോഗത്തിന് പാസ്‌വേര്‍ഡ് സൂക്ഷിച്ചു വെക്കുക. https://skjmcc.net/muallim/ എന്ന ലിങ്കിലൂടെയും ചെയ്യാം.

* മുഅല്ലിമിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേജ് (പ്രൊഫൈല്‍) ലഭ്യമാവും.

* മുഅല്ലിമിന്റെ നികാഹ്, പ്രസവ സഹായം എന്നീ അപേക്ഷകള്‍ സമര്‍പിക്കാനുള്ള ഒപ്ഷന്‍ കാണാം. ആവശ്യമായത് തെരഞ്ഞെടുക്കുക. വിവരങ്ങള്‍ നല്‍കുന്നതോടൊപ്പം SKSSF യൂണിറ്റിന്റെ അംഗീകരണ നമ്പര്‍ കൂടി നല്‍കണം. വിവരങ്ങള്‍ പൂര്‍ണമായി നല്‍കി Submit ചെയ്യാം.

* പ്രസവ സഹായത്തിന് പ്രസവതിയ്യതി മുതല്‍ 2 മാസത്തിനകവും, നികാഹിന് നികാഹ് തിയ്യതി മുതല്‍ 4 മാസത്തിനകവും അപേക്ഷ സമര്‍പ്പിക്കണം. (അപേക്ഷ നല്‍കാന്‍ സര്‍ടിഫിക്കറ്റുകള്‍ ലഭ്യമാകാന്‍ കാത്തിരിക്കേണ്ടതില്ല. പിന്നീട് അപ്‌ലോഡ് ചെയ്താലും മതി.)

* സബ്മിറ്റ് ചെയ്തതിനു ശേഷം UPLOAD എന്നതിലൂടെ മുഅല്ലിമിന്റെ വിവാഹസഹായത്തിന് സര്‍ക്കാര്‍ അംഗീകൃത വിവാഹ സര്‍ടിഫിക്കറ്റിന്റെ കോപ്പിയും, പ്രസവ സഹായത്തിന് അംഗീകൃത ജനന സര്‍ടിഫിക്കറ്റിന്റെ കോപ്പിയും അപ്‌ലോഡ് ചെയ്യണം. (അപ്‌ലോഡ് ചെയ്തതിനു ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവൂ.)

* അപ്‌ലോഡിനു ശേഷം ഫോറത്തിനു നേരെ OFFICE VERIFICATION എന്നു കാണാം

* ഇപ്പോള്‍ അപേക്ഷ ഓഫീസ് പരിശോധനയുടെ സമയമാണ്. ഓഫീസ് പരിശോധന സംതൃപ്തമാണെങ്കില്‍ MADRASA / RANGE / SKSSF എന്നിങ്ങനെ ഓറഞ്ച് നിറത്തില്‍ മൂന്ന് കോളങ്ങള്‍ കാണിക്കും. അതോടൊപ്പം അപേക്ഷയില്‍ നിന്ന് മൂന്ന് ലിങ്കുകള്‍ അയക്കപ്പെടുകയും ചെയ്യും.

  1. 1 - SKSSF ശാഖാ കമ്മിറ്റിയുടെ വെബ്‌സൈറ്റിലേക്ക് (SKSSF ശാഖാ കമ്മിറ്റിയുടെ ലോഗിനില്‍ വന്നിട്ടുള്ള മുഅല്ലിമിന്റെ അപേക്ഷയില്‍ യൂണിറ്റ് സെക്രട്ടറി അപ്രൂവ് ചെയ്യണം. അപ്രൂവ് ചെയ്യുന്ന ആളുടെ പേരും ഫോണ്‍ നമ്പരും നല്‍കേണ്ടി വരും)
  2. 2 - SKIMVB മദ്‌റസാ ലോഗിനിലേക്ക് (മദ്‌റസ സെക്രട്ടറിയുടെ അറിവോടെ സ്വദ്ര്‍ മുഅല്ലിം അപ്രൂവ് സമര്‍പ്പിക്കണം)
  3. 3 - റെയ്ഞ്ച് സെക്രട്ടറിയുടെ SKIMVB റെയ്ഞ്ച് ലോഗിനിലേക്ക് (റെയ്ഞ്ച് സെക്രട്ടറി ഇവിടെ അപ്രൂവ് ചെയ്യണം.)

* മൂന്ന് ലോഗിനുകളിലും SKJMCC / MBF SERVICES എന്നതിലാണ് അപ്രൂവ് ഒപ്ഷന്‍ കാണുക.

* അപ്രൂവ് ലഭ്യമായാല്‍ മേല്‍പറഞ്ഞ 3 കോളങ്ങളും പച്ച നിറത്തിലാവും. മൂന്ന് ലിങ്കുകളിലും അപ്രൂവ് ലഭ്യമായാല്‍ അപേക്ഷ പൂര്‍ണമായി. അപ്രൂവ് ചെയ്യാനും നിരസിക്കാനും സംവിധാനമുണ്ടാവും. അപ്രൂവ് ചെയ്യിക്കേണ്ട ഉത്തരവാദിത്തം അപേക്ഷകന്റേതാവും. അപ്രൂവ് ലഭ്യമായില്ലെങ്കില്‍ അപേക്ഷ അപൂര്‍ണമായി പരിഗണിക്കും.

* പരിശോധന പൂര്‍ത്തീകരിച്ച അപേക്ഷകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഅല്ലിം ക്ഷേമനിധി സമിതിയുടേതായിരിക്കും. സംഖ്യ അപേക്ഷയില്‍ നല്‍കിയ ബാങ്ക് എക്കൗണ്ടില്‍ ലഭ്യമാക്കും.

ചെയര്‍മാന്‍


മുഅല്ലിം ക്ഷേമനിധി